Click to learn more 👇

സിഗ്നലില്‍ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച്‌ കാര്‍; കാറിന് മുകളിലൂടെ മറിഞ്ഞ് യാത്രക്കാരൻ, സിസിടിവി വീഡിയോ വാർത്തയോടൊപ്പം


 

തൃശൂർ പുതുക്കാട് ട്രാഫിക് സിഗ്നലില്‍ വെച്ച്‌ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.


സിഗ്നലില്‍ നിർത്താൻ ശ്രമിക്കുകയായിരുന്ന ബൈക്ക് യാത്രികൻ്റെ പിറകില്‍ വളരെ വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികൻ കാറിനു മുകളിലൂടെ പിറകിലേക്ക് വീണു. 


അതിനിടെ അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളില്‍ പുറത്തുവന്നു. ബൈക്ക് യാത്രക്കാരനെ കാറിടിക്കുന്നതും കാറിന് മുകളിലൂടെ മറിഞ്ഞുപോവുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റയാളെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക