കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ കൈയുറ ധരിച്ച് എത്തിയ കള്ളന്മാര്‍ സിസിടിവിയിലേക്ക് നോക്കി നില്‍ക്കുന്നത് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് ചിരി പൊട്ടി.
അതിനേക്കാള്‍ അവരെ രസിപ്പിച്ചത് മറ്റൊന്നായിരുന്നു. കള്ളന്മാര്‍ വീട്ടില്‍ കയറിയത് മുതലുള്ള ഓരോ നീക്കവും വീട്ടുടമ ദുബായിലെ തന്‍റെ ഫ്ലാറ്റിലിരുന്ന് മൊബൈലില്‍ കണ്ട് കൊണ്ടിരിക്കുകയിരുന്നു.
കന്യാകുമാരി ജില്ലയിലെ നാഗർകോവില്‍ കോട്ടാറില്‍ വിദേശത്തുള്ള സലീമിന്‍റെ വീട്ടിലാണ് കള്ളന്മാര്‍ കയറിയത്. കള്ളന്മാര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയപ്പോള്‍ തന്നെ സലീമിന് മൊബൈലില്‍ വിവരം ലഭിച്ചു. അദ്ദേഹം വീട്ടിലെ സിസിടിവിയിലേക്ക് നോക്കിയപ്പോള്‍ രണ്ട് പേര്‍ യാതൊരു കൂസലുമില്ലാതെ വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുന്നു.
കൈയില്‍ കൈയുറയൊക്കെ ഉണ്ട്. പക്ഷേ. മുഖം മറച്ചിട്ടില്ല. ഇവര്‍ ഇതിനിടെ പുറത്തെ സിസിടിവി തകര്‍ത്തു. പക്ഷേ അകത്തുമുണ്ടായിരുന്നു സിസിടിവികള്‍.
സലിം കുറച്ച് നേരം ഇവരുടെ പ്രവര്‍ത്തി നോക്കിയിരുന്നു. വീട്ടിലെ ഓരോരോ സാധനങ്ങള്‍ മോഷ്ടാക്കള്‍ തുറന്ന് തുടങ്ങിയപ്പോള്‍ സലീം അയല്‍വാസികളെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ വീട്ടിന് മുന്നില്‍ വച്ച് ബഹളം വച്ചപ്പോഴാണ് തങ്ങള്‍ പെട്ടെന്ന് മോഷ്ടാക്കള്‍ക്ക് മനസിലായത്. പിന്നാലെ അടുക്കള ഭാഗത്തെ ഗ്രില്ല് തകര്‍ത്ത് രണ്ട് പേരും മതില്‍ ചാടിയോടി. സലിമിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
வெளிநாட்டில் வேலை செய்யும் சலீம் என்பவரின் வீட்டில் நள்ளிரவில் குதித்த திருடர்கள்.. அங்கிருந்தே சிசிடிவி மூலம் செல்போனில் கவனித்தவர், பக்கத்து வீட்டில் வசிப்பவர்களுக்கு உடனடியாக தகவல் கொடுத்தார்.. அவர்கள் கத்தியதும் பின்பக்க கதவை உடைத்துக் கொண்டு திருடர்கள் தப்பிச் சென்ற பரபரப்பு… pic.twitter.com/FHGjTQ04om