Click to learn more 👇

അടിവസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ അലക്കാറുണ്ടോ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും


 

അലക്കുകല്ലില്‍ വസ്ത്രങ്ങള്‍ അലക്കുന്ന പതിവ് ഇന്ന് വളരെ വിരളമാണ്. എല്ലാ വീടുകളിലും വാഷിംഗ് മെഷീനുകള്‍ വ്യാപകമായതോടെ തുണി അലക്കല്‍ അതിലായി.


എന്നാല്‍ വസ്ത്രങ്ങള്‍ അലക്കാനായി ഇടുമ്ബോള്‍ അതിനൊപ്പം അടിവസ്ത്രങ്ങളും ഇടാറുണ്ട്. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ പറയുന്നതിന് എന്തൊക്കെയാണ് കാരണങ്ങളെന്ന് പരിശോധിക്കാം.


ഏറ്റവും അധികം അണുക്കള്‍ അടങ്ങിയിരിക്കുന്നത് അടിവസ്ത്രങ്ങളിലാണ്. ഒന്നിലധികം ആളുകളുടെ അടിവസ്ത്രങ്ങള്‍ വാഷിംഗ് മെഷീന്‍ ഉപയോഗിച്ച്‌ ഒരേ സമയം അലക്കുന്നത് പ്രശ്‌നമാണ്. മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം അടിവസ്ത്രങ്ങളും അലക്കുമ്ബോള്‍ അടിവസ്ത്രത്തിലെ അണുക്കള്‍ മറ്റ് വസ്ത്രങ്ങളിലേക്ക് കടക്കാനുള്ള സാദ്ധ്യതയുണ്ട്. സ്വകാര്യ ഭാഗത്ത് എന്തെങ്കിലും അസുഖങ്ങളോ അല്ലെങ്കില്‍ അണു്കകളോ ഉണ്ടെങ്കില്‍ അത് അടിവസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.


വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുമ്ബോള്‍ ഇത്തരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കള്‍ മറ്റ് വസ്ത്രങ്ങളിലേക്ക് കടക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും. വളരെ വൃത്തിയോടെ കഴുകിയെടുക്കേണ്ട അടിവസ്ത്രങ്ങള്‍ ഒരിക്കലും മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം പോലും അലക്കാന്‍ പാടില്ല. ഒരിക്കലും വാഷിംഗ് മെഷീനുകലില്‍ ഇട്ട് അടിവസ്ത്രങ്ങള്‍ അലക്കിയെടുക്കുന്നത് ആരോഗ്യകരമായ ശീലമല്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. ചെറുചൂടുവെള്ളത്തില്‍ വേണം അടിവസ്ത്രങ്ങള്‍ പ്രത്യേകമായി അലക്കിയെടുക്കാന്‍. നല്ല വെയിലത്ത് വേണം ഇവ ഉണക്കിയെടുക്കാനും. അണുവിമുക്തമാകുന്നതിനൊപ്പം അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഈ ശീലം നിങ്ങളെ സഹായിക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക