കേരള സര്ക്കാര് സ്ഥാപനത്തില് സ്ഥിര ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. കേരള പബ്ലിക് സര്വീസ് കമ്മീഷന് ഇപ്പോള് കേരള സിവില് സപ്ലൈസ് കോര്പ്പറേഷന് ലിമിറ്റഡിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് സെയില്സ് മാന് തസ്തികയിലേക്ക് പ്രതീക്ഷിത ഒഴിവുകളാണുള്ളത്. കേരളത്തിലുടനീളം നിയമനം നടക്കും. അപേക്ഷ നല്കേണ്ട അവസാന തീയതി ജനുവരി 29.
തസ്തിക & ഒഴിവ്
കേരള സ്റ്റേറ്റ് സിവില് സപ്ലൈസ് കോര്പ്പറേഷന് ലിമിറ്റഡില് അസിസ്റ്റന്റ് സെയില്സ്മാന് റിക്രൂട്ട്മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
കാറ്റഗറി നമ്ബര്: 527/2024
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 23,000 രൂപ മുതല് 50,200 രൂപവരെ ശമ്ബളമായി ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയില് പ്രായമുള്ള ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്ഥികള് 02.01.1988നും 01.01.2006നും ഇടയില് ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കില് തത്തുല്യ യോഗ്യത വേണം.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്ഥികള് കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച് ഓണ്ലൈനായി അപേക്ഷിക്കുക.