Click to learn more 👇

ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു, 3200രൂപ വീതം വെള്ളിയാഴ്‌ച മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി


 

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക് രണ്ട് ഗഡുകൂടെ അനുവദിച്ച്‌ സർക്കാർ. പെൻഷൻ വിതരണത്തിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.

62 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം ലഭിക്കും. 


വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെൻഷൻ ലഭിച്ചു തുടങ്ങുമെന്നാണ് വിവരം. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ജനുവരിയിലെ പെൻഷനും ഒപ്പം കുടിശിക ഗഡുക്കളില്‍ ഒന്നുകൂടിയാണ് ഇപ്പോള്‍ അനുവദിച്ചത്. 


പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്ബത്തിക വർഷവും അടുത്തസാമ്ബത്തിക വർഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന് നല്‍കി. രണ്ടാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക