വനത്തില്‍ നിന്ന് നഗരത്തിലെത്തിയ ഒരു കാട്ടാനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരില്‍ ജനുവരി 18നാണ് സംഭവം നടക്കുന്നത്. വീട്ടിനുള്ളില്‍ ആന തുമ്ബിക്കെെ ഉപയോഗിച്ച് സാധനങ്ങള്‍ തെരയുന്ന വീഡിയോയാണ് വെെറലായത്. ആന ആരെയും ആക്രമിക്കുന്നില്ല.
കോയമ്ബത്തൂരിലെ തെർക്കുപാളയത്തെ ജനവാസമേഖലയില്‍ ഒരു കാട്ടാന അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനിടെ ഈ ആന ഒരു വീട്ടിന്റെ അടുക്കള ഭാഗത്ത് വന്ന് തുമ്ബികെെ ഉപയോഗിച്ച് സാധനങ്ങള്‍ തെരയുകയും ഗ്യാസ് ഉള്‍പ്പടെ താഴെ തള്ളിയിടുകയും ചെയ്തു. ആനയെ കണ്ട് ഗ്യാസ് ഓഫ് ചെയ്ത് വീട്ടിലുള്ളവർ മാറി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.
അന്യസംസ്ഥാനക്കാർ താമസിച്ചിരുന്ന വീട്ടിലാണ് ആന എത്തിയത്. സാധനങ്ങള്‍ തള്ളിയിട്ട ശേഷം ആന ഒരു ബാഗ് അരി എടുത്ത് തിരിച്ച് പോകുകയായിരുന്നു. വീടിനുള്ളില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ തന്നെയാണ് വീഡിയോ പകർത്തി എക്സ് പേജില്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ വെെറലായി.
🐘🇮🇳 An elephant makes a surprise visit in Coimbatore, India, grabs a packet of rice, and exits in style! 👀 #Elephant #Coimbatore #India #Viral pic.twitter.com/7Tv5drJiuy