വിവാഹേതര ബന്ധങ്ങള്‍, തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കൊലപാതകത്തിലേക്ക് വരെ എത്തുന്ന കുറ്റകൃത്യങ്ങള്‍ ഇന്ന് കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്
വെറും നേരം പോക്കിനും തമാശയ്ക്കും തുടങ്ങുന്ന ബന്ധങ്ങളാണ് വന്‍ ദുരന്തങ്ങളില്‍ ചെന്നെത്തുന്നത്. നേരിട്ട് പരിചയമുള്ളവര്‍, ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍, സമൂഹമാദ്ധ്യമങ്ങള്‍ വഴി പരിചയപ്പെടുന്നവര്‍ ഇങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ പരിചയപ്പെടുന്ന സ്ത്രീയും പുരുഷനും പരസ്പരം അടുക്കുന്നു. സൗഹൃദം വളരുമ്ബോള്‍ അത് പ്രണയത്തിലേക്ക് മാറുന്നതാണ് തുടക്കം. മൊബൈല്‍ ഫോണ്‍ വഴിയുള്ള ചാറ്റിംഗ് ആണ് പ്രധാന വില്ലന്‍.
ഇപ്പോഴിതാ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അവിഹിത ബന്ധങ്ങള്‍ തുടങ്ങുന്നത് എങ്ങനെയാണെന്ന് വെളിപ്പെടുത്തുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ. തന്റെ സ്‌റ്റേഷനില്‍ തനിക്ക് മുന്നിലെത്തിയ കേസുകളുടെ പൊതുസ്വഭാവത്തില്‍ നിന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സംഘടിപ്പിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങളാണ് അവിഹിത ബന്ധങ്ങള്‍ക്ക് ഏറ്റവും അധികം കാരണമാകുന്നതെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകള്‍: 'സ്റ്റേഷനില്‍ ഞാന്‍ ഇരിക്കുമ്ബോള്‍ ഏറ്റവും കൂടുതല്‍ വരുന്നത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് , ഇതിനോടകം മുപ്പതിലധികം കേസുകള്‍ എന്റെയടുത്തു വന്നു, ചാറ്റിങിലൂടെ പ്രശ്‌നം ഉണ്ടാകുന്നു, താല്‍കാലിക സുഖങ്ങളുടെ പുറകെ പോവരുത്. ഞാന്‍ ഇപ്പോള്‍ തന്നെ പല കേസുകളും ഒത്തുതീര്‍പ്പാക്കി'
പണ്ട് പറയാതിരുന്ന പല പ്രണയങ്ങളും പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങളില്‍ വെളിപ്പെടുത്തുന്നത് പതിവായി മാറിക്കഴിഞ്ഞു. നമ്ബറുകള്‍ പരസ്പരം കൈമാറി ചാറ്റിംഗ് ആരംഭിക്കുന്നതാണ് ഇത്തരം ബന്ധങ്ങള്‍ തുടങ്ങാനുള്ള ആദ്യപടി.
പലപ്പോഴും വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്ബോള്‍ സ്വന്തം പങ്കാളിയുമായുള്ള മാനസികമായ അകല്‍ച്ചയും കുടുംബ പ്രശ്‌നങ്ങളും ഇത്തരം ബന്ധങ്ങള്‍ക്ക് ഇന്ധനമാകുന്നതാണ് പൊതുവായി കണ്ടുവരുന്ന രീതി. ഇത്തരം പ്രശ്‌നങ്ങള്‍ സ്വന്തം കുടുംബ ജീവിതവും കുട്ടികളുടെ ഭാവിയും നശിപ്പിക്കാതിരിക്കാന്‍ ആദ്യം തന്നെ വേണ്ടത് സ്വയം ബോധവത്കരിക്കപ്പെടുകയെന്നതാണ്.
മറ്റൊരു ബന്ധത്തിലേക്ക് പോകുന്നത് താത്കാലിക സുഖം സമ്മാനിക്കുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ അത് പ്രശ്‌നങ്ങള്‍ മാത്രമാണ് സൃഷ്ടിക്കുകയെന്ന് സ്വയം തിരിച്ചറിയുക. കുടുംബത്തിലേയും ജോലിയിലേയും ചെറിയ പ്രശ്‌നങ്ങള്‍ക്ക് വിവാഹേതര ബന്ധങ്ങള്‍ വഴി ലഭിക്കുന്നത് ആശ്വാസമല്ല മറിച്ച് സമീപഭാവിയില്‍ തന്നെ നിങ്ങളെ തേടിയെത്തിയേക്കാവുന്ന വലിയ പ്രശ്‌നങ്ങളാണെന്ന് സ്വയം മനസ്സിലാക്കണമെന്നാണ് മാനസിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.