Click to learn more 👇

കയാക്കിങിനിടെ യുവാവിനെ വായിലാക്കി കൂറ്റന്‍ തിമിംഗലം, ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

ശാന്തമായ സമുദ്രത്തില്‍ പിതാവുമൊത്ത് കയാക്കിങിനെത്തിയതായിരുന്നു 24കാരനായ ആഡ്രിയന്‍ സിമാന്‍കസ് എന്ന യുവാവ്. ഇരുവരും കയാങ്ങിനിറങ്ങുകയും ചെയ്തു, പിതാവ് ആഡ്രിയന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.


ഇതിനിടെയാണ് കൂറ്റന്‍ തിമിംഗലം വെള്ളത്തിന് മുകളിലേക്ക് പൊങ്ങിവന്നത്. കയാക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനെ തിമിംഗലം വിഴുങ്ങുന്നത് ഞെട്ടലോടെയാണ് പിതാവ് കണ്ടത്. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, യുവാവിനെ ഉടന്‍ തന്നെ പുറത്തേക്ക് തുപ്പുകയും ചെയ്തു.


ചിലിയിലെ പെറ്റാഗോണിയയിലാല്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വെള്ളത്തില്‍ നിന്ന് പൊങ്ങിവന്ന തിമിംഗലത്തെ കണ്ട് ആദ്യം തിരമാലയാണെന്നാണ് താന്‍ തെറ്റിദ്ധരിച്ചതെന്ന് യുവാവിന്റെ പിതാവ് ഡെല്‍ പറയുന്നു.


തിമിംഗലം വായിലാക്കിയ നിമിഷം തന്റെ അവസാനനിമിഷങ്ങളാണിതെന്ന് കരുതിയെന്ന് ആഡ്രിയന്‍ പ്രതികരിച്ചു. 'അത് എന്നെ വിഴുങ്ങിയെന്നാണ് ഞാന്‍ കരുതിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ പുറത്തേക്ക് തള്ളപ്പെട്ടു. 


ഏതാനും നിമിഷങ്ങള്‍ കൂടി കഴിഞ്ഞാണ് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഞാന്‍ മനസിലാക്കിയത്', ആഡ്രിയന്‍ പറഞ്ഞു. തന്റെ പിതാവ് സുരക്ഷിതനാണോ എന്നാണ് അടുത്ത നിമിഷം നോക്കിയതെന്നും യുവാവ് പറയുന്നുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക