വ്ലോഗറും ബാലയുടെ മുൻഭാര്യയുമായ എലിസബത്ത് ഉദയൻ ഇപ്പോള്‍ ആളുകള്‍ക്ക് ഏറെ സുപരിചിത ആണ്. നടൻ ബാലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എലിസബത്തിനെപ്പറ്റി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എലിസബത്ത് രംഗത്ത് എത്തിയിരിക്കുകയാണ്.
ബാലയ്ക്കൊപ്പം ജീവിച്ചതിന്റെ പേരില്‍ മാനസീകവും ശാരീരികവുമായി നിരവധി ബുദ്ധിമുട്ടുകളിലൂടെ താൻ കടന്നുപോയി എന്നാണ് എലിസബത്ത് സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. നടനുമായുള്ള ബന്ധം വേർപ്പെടുത്താനുള്ള കാരണം എലിസബത്ത് ഇതുവരെയും തുറന്ന് പറഞ്ഞിരുന്നില്ല. ബാലയും എലിസബത്തിനെ കുറിച്ച് സംസാരിക്കാൻ തയ്യാറായിരുന്നില്ല. എന്നാല്‍ തനിക്ക് സംഭവിച്ചത് പുറത്ത് പറയാൻ ഭയമായിരുന്നുവെന്നും ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നതിലാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും പറയുകയാണിപ്പോള്‍ എലിസബത്ത്. ബാല അടുത്തിടെ ഒരു തമിഴ് ഓണ്‍ലൈൻ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടായിരുന്നു എലിസബത്തിന്റെ കുറിപ്പ്.
മാധ്യമങ്ങളുടെ മുന്നില്‍ ഇത്രയും നടന്നിട്ടും പോലീസോ മറ്റാരെങ്കിലുമോ പരാതി നല്‍കാൻ തയ്യാറായില്ലെങ്കില്‍… എനിക്കറിയില്ല. പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി.
വിഷാദരോഗത്തിന് ടാബ്‌ലെറ്റുകള്‍ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാള്‍ എന്നെ ഭീഷണിപ്പെടുത്തുന്നു. അയാള്‍ എന്നെ അബ്യൂസ് ചെയ്തു. റേപ്പ് ചെയ്തു. അയാള്‍ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്. നിസ്സഹായത കാരണം എന്റെ കൈകള്‍ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാള്‍ പരസ്യമായി പറഞ്ഞു. മാത്രമല്ല ഞാൻ മരുന്ന് മാറ്റികൊടുത്തുവെന്നും പറയാതെ പറഞ്ഞു എന്നാണ് എലിസബത്ത് കുറിച്ചത്. ബാലയുമായി വേർപിരിഞ്ഞശേഷം അഹമ്മദാബാദില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു എലിസബത്ത്. സ്ട്രസും ഡിപ്രഷനും അലട്ടി തുടങ്ങിയതിനാല്‍ അവധി എടുത്ത് നാട്ടില്‍ വിശ്രമത്തിലാണ് എലിസബത്ത്.
കുറിപ്പ് വൈറലായതോടെ ബാലയ്ക്കെതിരെ പ്രതികരിക്കാൻ ധൈര്യം കാണിച്ചതിന് എലിസബത്തിനെ അനുകൂലിച്ചും പ്രശംസിച്ചും ആളുകള്‍ എത്തി. ഇതുപോലെയുള്ള ക്രിമിനല്‍സിനെതിരെ പ്രതികരിക്കാതെ ഇരിക്കുമ്ബോഴാണ് ഇവർ ശക്തരാകുന്നതെന്നായിരുന്നു ഒരു കമന്റ്.