Click to learn more 👇

കുതിരപ്പുറത്ത് വിവാഹഘോഷയാത്രക്കിടെ വരന്‍ കുഴഞ്ഞു വീണു മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

മധ്യപ്രദേശില്‍ വിവാഹഘോഷയാത്രക്കിടെ വരന്‍ കുതിരപ്പുറത്തുനിന്ന് വീണ് മരിച്ചു. ഷിയോപുര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

26കാരനാണ് ദാരുണമായി മരണപ്പെട്ടത്. 


വരന്‍ കുതിരപ്പുറത്ത് നിന്ന് വീഴുന്നതിന്റെയും അയാളുടെ അവസാന നിമിഷങ്ങളുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ(എന്‍എസ്‌യുഐ) ജില്ലാ മുന്‍ പ്രസിഡന്റ് പ്രദീപ് ജാട്ടാണ് മരിച്ചത്. 


കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടതായി ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. ആര്‍ബി ഗോയല്‍ പറഞ്ഞു. 


ഹൃദയാഘാതമായിരിക്കും മരണകാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പരമ്ബരാഗത വിവാഹവേഷത്തില്‍ കുതിരപ്പുറത്തിരുന്ന് പ്രദീപ് വിവാഹ വേദിയിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. കുതിര മുന്നോട്ട് നീങ്ങുന്നതിനെ അദ്ദേഹം കുതിരയുടെ മുകളില്‍ മുന്നോട്ട് കുനിഞ്ഞിരിക്കുന്നത് കാണാം. ഒരു ബന്ധു അദ്ദേഹത്തെ കുതിരയുടെ മുകളില്‍ നിന്ന് ഇറക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ ഇതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക