Click to learn more 👇

ആണ്‍സുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തിയ യുവതി മരിച്ചു


 

ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. നെടുമ്ബാശ്ശേരി അത്താണി കുറുപ്പനയം കരിയാട്ടിപ്പറമ്ബില്‍ രാജേഷിൻ്റെ ഭാര്യ നീതുവാണ് (35) മരിച്ചത്.


ഈ മാസം 13ന് ഉച്ചക്ക് 2.30നായിരുന്നു സംഭവം. നീതുവിന്റെ സുഹൃത്ത് ശ്രീമൂലനഗരം ഹെർബർട്ട് നഗറില്‍ അജി നിവാസില്‍ അജീഷിന്റെ (30) വീടിന് മുന്നിലെത്തിയായിരുന്നു കടുംകൈ ചെയ്തത്. ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിന്റെ നിരാശയിലാണ് തീകൊളുത്തിയതെന്ന് പറയുന്നു. 

ശരീരമാസകലം സാരമായി പൊള്ളലേറ്റ നീതു കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ മരിച്ചു. 


മേക്കാട് മനക്കപ്പറമ്ബില്‍ രമണൻ്റെയും വിജയയുടെയും മകളാണ്. മക്കള്‍: ശ്രീഭദ്ര, ശ്രീബാല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക