പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്റേണ്‍ഷിപ്പ് സ്‌കീമില്‍ അപേക്ഷിക്കാനുളള അവസരം ഇനി രണ്ട് ദിവസം മാത്രം. മാർച്ച് 12വരെ മാത്രമേ അപേക്ഷിക്കാൻ സാധിക്കുളളൂ.
താല്‍പര്യമുളളവർ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ( pminternship.mca.gov.in ) പ്രവേശിച്ച് അപേക്ഷിക്കേണ്ടതാണ്. കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് യുവതലമുറയെലക്ഷ്യമിട്ട് പദ്ധതി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയുടെ പുരോഗതിക്കായി അർത്ഥവത്തായ സംഭാവന നല്‍കാൻ കഴിയുന്നവരെ ശാക്തീകരിക്കുന്നതിനാണ് പിഎം ഇന്റേണ്‍ഷിപ്പ് ഒരുക്കിയിരിക്കുന്നത്. യോഗ്യരായവർക്ക് പ്രതിമാസം 5000 രൂപ വീതം സ്റ്റൈപ്പൻഡ് അനുവദിക്കും. കൂടാതെ 6000 രൂപ ഒറ്റത്തവണയായും ലഭിക്കും.
യുവാക്കള്‍ക്ക് വിലപ്പെട്ട ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുന്നതിനും അക്കാഡമിക് പഠനത്തിനും മികച്ച അവസരങ്ങള്‍ ഒരുക്കുന്നതിനും രൂപകല്‍പ്പന ചെയ്ത ഒരു സർക്കാർ സംരംഭമാണ് പിഎം ഇന്റേണ്‍ഷിപ്പ് പദ്ധതി.
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ 21-24 പ്രായമുള്ള യുവാക്കളെ ലക്ഷ്യമിട്ട് മികച്ച 500 കമ്ബനികളില്‍ 12 മാസത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് സുഗമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
യോഗ്യത
എസ്‌എസ്‌എല്‍സി, പ്ലസ്ടു,പോളി ടെക്നിക് അല്ലെങ്കില്‍ ഡിപ്ലോമ കോഴ്സുകള്‍ വിജയിച്ചവർക്കും ഐടിഐ പാസായവർക്കും ഡിപ്ലോമ ഇന്റർമീഡിയേറ്റ് എഐസിടിഇ അംഗീകൃത ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉളളവർക്കും, അംഗീകൃത സർവകലാശാലയില്‍ നിന്ന് ബിരുദം നേടിയവർക്കും പദ്ധതിയില്‍ അപേക്ഷിക്കാം. ഒബിസി, എസ്‌സി,എസ്ടി വിഭാഗക്കാർക്ക് പ്രായപരിധിയില്‍ ഇളവുകളുണ്ട്.
എങ്ങനെ അപേക്ഷിക്കാം
1. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിലെ രജിസ്റ്റർ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. നിങ്ങള്‍ പുതിയ പേജിലേക്ക് റീഡയറക്‌ട് ചെയ്യും.
4. അടിസ്ഥാന വിവരങ്ങള്‍ ചേർത്തതിനുശേഷം സമർപ്പിക്കുക (സബ്മിറ്റ്) എന്നതില്‍ ക്ലിക്ക് ചെയ്യുക.
5. ഉദ്യോഗാർത്ഥികള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോർട്ടലില്‍ ഒരു ബയോഡേറ്റ സൃഷ്ടിക്കപ്പെടും.
6. മുൻഗണനകള്‍- സ്ഥലം, മേഖല, പ്രവർത്തനപരമായ കാര്യങ്ങള്‍, യോഗ്യത എന്നിവയെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് അഞ്ച് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ലഭിക്കും.
7. അപേക്ഷാ ഫോം സേവ് ചെയ്യണം