Click to learn more 👇

മാര്‍ച്ച്‌ 31നകം ചെയ്തില്ലെങ്കില്‍ റേഷൻ നഷ്ടപ്പെടാൻ സാദ്ധ്യത, കാര്‍ഡുടമകള്‍ക്ക് മുന്നറിയിപ്പ്


 

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളില്‍ (AAY, PHH) ഉള്‍പ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച്‌ 31ന് അവസാനിക്കും.


ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാല്‍ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകള്‍/ താലൂക്ക് സപ്ലൈ ഓഫീസുകള്‍ മുഖാന്തിരം നടപടിക്രമങ്ങള്‍ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക