ദാമ്ബത്യത്തില്‍ വിവാഹശേഷവും പങ്കാളികള്‍ക്കിടയില്‍ സ്നേഹവും വിശ്വാസവും നിലനിർത്തേണ്ടത് വളരെ നിർബന്ധമാണ്.
അറിയാതെ പറയുന്ന ചില വാക്കുകള്‍ പോലും ദാമ്ബത്യബന്ധത്തിലെ അകല്‍ച്ചയ്ക്കും വിള്ളലിനും കാരണമാകും.
അത്തരത്തില്‍ പങ്കാളിയോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങള്‍ നോക്കിയാലോ ..
മറ്റൊരു വിവാഹത്തെ പറ്റി
ഈ വിവാഹത്തില്‍ തെറ്റുപറ്റിയെന്നും, മറ്റൊരാളെ വിവാഹം കഴിച്ചാല്‍ മതിയായിരുന്നു വെന്നും പറയാൻ നിക്കരുത്. അത് പല സമയങ്ങളിലും വലിയ വേദന പങ്കാളിക്ക് നല്‍കിയേക്കാം.
ജീവിതം പാഴായെന്ന് പറയാറുണ്ടോ
നീ കാരണം എന്റെ ജീവിതം പാഴായി, പോലുള്ള വാക്കുകള്‍ ഒരിക്കലും പങ്കാളിയോട് പറയരുത്. അത് ഇരുവർക്കുമിടയില്‍ അകല്‍ച്ചയ്ക്ക് വലിയ കാരണമായേക്കും.
തനിച്ചിരിക്കാം, പക്ഷെ അത് പറയുന്ന രീതി..
ഞാൻ കുറച്ചു നേരം തനിച്ചിരിക്കട്ടെ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് പങ്കാളി ഒരു ഭാരമായി മാറുകയാണോ എന്ന ഒരു ചിന്ത അവരില്‍ ഉണ്ടാവാൻ സാധ്യതയുണ്ട്. കാര്യങ്ങള്‍ മികച്ച രീതിയിലും പക്വതയിലും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിക്കുക.
താരതമ്യം ചെയ്യുന്ന ആളാണോ
പങ്കാളികളെ ഒരിക്കലും മറ്റുള്ളവരുടെ ഭാര്യമാരുമായോ ഭർത്താക്കന്മാരുമായോ താരതമ്യം ചെയ്ത് സംസാരിക്കരുത്. അത് വികാരത്തെയും ആത്മാഭിമാനത്തെയും വ്രണപ്പെടുത്തും.
വിശ്വാസം
പങ്കാളിയില്‍ നിന്നു പല കാര്യങ്ങളും മറച്ചുവെയ്ക്കുന്നു എന്ന് അവരോട് തന്നെ പറയുന്നത് വിശ്വാസം ഇല്ലാതാക്കും.
‘പരാതിപെട്ടി’ ആവരുത്
ഭാര്യയുടെയോ ഭർത്താവിന്റെയോ മാതാപിതാക്കളോട് ഒരിക്കലും പങ്കാളിയെ പറ്റിയുള്ള പരാതി പറയരുത്. ആരോടും പരാതി പറയാതെ തന്നെ മികച്ച രീതിയില്‍ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുക. അതിനാകുന്നില്ലെങ്കില്‍ ഒരു നല്ല കണ്‍സള്‍ട്ടന്റുമായി തെറാപ്പി സ്വീകരിക്കുക.
സ്നേഹിക്കുന്നില്ല
ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്ന് പറയരുത്. ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്നതിന് തുല്യമാണത്.
നിങ്ങളെ ഉപദ്രവിക്കാതെ കാലം വരെ ‘സ്നേഹം’ സ്നേഹമായി കാണുക. മനസ്സിലാക്കാനും, മനസ്സുകൊണ്ട് സ്നേഹിക്കാനും പഠിക്കുക.