അവിവാഹിതരായ രണ്ട് പേര്‍ക്ക് (ആണിനും പെണ്ണിനും) ഹോട്ടലില്‍ മുറി എടുത്ത് താമസിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?
പലര്‍ക്കുമുള്ള ഒരു സംശയമാണിത്.
അതില്‍ തന്നെ വിവാഹം കഴിക്കാത്തവരായാല്‍ എന്താണ് നിയമപരമായ പ്രശ്‌നം എന്നതാണ് പലര്‍ക്കുമുള്ള സംശയം. ഇന്ത്യയിലെ നിയമ വ്യവസ്ഥ അനുസരിച്ച് 18 വയസ് കഴിഞ്ഞ, അതായത് പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. എന്നാല്‍ ഇത്തരത്തില്‍ താമസിക്കുന്നതിന് ഒരു വാലിഡ് ആയ ഐഡി പ്രൂഫ് നിര്‍ബന്ധമാണ്.
ഐഡി പ്രൂഫ് കാണിച്ച ശേഷം ആര്‍ക്കും മുറിയെടുത്ത് ഹോട്ടലില്‍ താമസിക്കാന്‍ കഴിയും. എന്നാല്‍ താമസിക്കാനുദ്ദേശിക്കുന്ന ഹോട്ടലില്‍ ഈ സൗകര്യം അനുവദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍ ഹോട്ടലിന്റെ പോളിസി അനുസരിച്ച് അവിവാഹിതരായ ആണിനും പെണ്ണിനും മുറി നല്‍കേണ്ടതില്ലെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നതെങ്കില്‍ അവിടെ താമസിക്കാന്‍ കഴിയില്ല. തങ്ങളുടെ ഹോട്ടലില്‍ അവിവാഹിതരായ ആണിനും പെണ്ണിനും താമസ സൗകര്യം നല്‍കണോ വേണ്ടയോ എന്നത് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്.
ഓണ്‍ലൈന്‍ വഴിയാണ് ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നതെങ്കില്‍ ഈ സമയത്ത് തന്നെ അണ്‍മാരീഡ് കപ്പിള്‍സിന് താമസ സൗകര്യം ലഭ്യമാണോയെന്ന് ചോദിച്ച് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നിയമം പറയുന്നത് അനുസരിച്ച് രാജ്യത്തെ ഏതൊരു ഹോട്ടലിലും അവിവാഹിതരായ ആണിനും പെണ്ണിനും മുറിയെടുത്ത് താമസിക്കുന്നതിന് തടസ്സങ്ങളില്ല. എന്നാല്‍ ഹോട്ടലിന്റെ പോളിസിക്ക് അനുസരിച്ച് മുറി ലഭിക്കാതിരിക്കുകയും ചെയ്യാം.