Click to learn more 👇

വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ; അവര്‍ക്ക് വേണ്ടി കുട്ടികളെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ടു ; ബോധം വരുമ്ബോള്‍ പൂര്‍ണ നഗ്നയായ എന്റെ മുന്നില്‍ ഏഴ് ഹമാസ് പോരാളികളുണ്ടായിരുന്നു; എനിക്ക് ആര്‍ത്തവസമയമാണെന്ന് ഞാൻ അവരോട് പറഞ്ഞു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രയേലി യുവതി


 

ഹമാസ് ഭീകരർ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്ന് വിട്ടയക്കപ്പെട്ട ബന്ദിയുടെ വെളിപ്പെടുത്തല്‍. ഇസ്രായേലി വനിത ഇലാന ഗ്രിച്ചോവ്സ്കയാണ് തനിക്ക് ഹമാസിന്റെ തടവറയില്‍ നേരിടേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച്‌ തുറന്നു പറഞ്ഞത്.


വിട്ടയക്കില്ലെന്നും ഹമാസ് പോരാളികളുടെ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും ഭീകരർ തന്നോട് പറഞ്ഞിരുന്നെന്നും ഇലാന ഗ്രിച്ചോവ്സ്ക വെളിപ്പെടുത്തി. ന്യൂയോർക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് യുവതി ഹമാസില്‍ നിന്നു നേരിടേണ്ടി വന്ന ക്രൂകതകള്‍ വ്യക്തമാക്കിയത്.


ഇസ്രായേലിലെ പട്ടണത്തില്‍ നിന്ന് ഹമാസ് പോരാളികള്‍ തന്നെ പിടികൂടി ഗാസയിലേക്ക് കൊണ്ടുപോയതായി ഇലാന പറഞ്ഞു. ' ബോധം തിരിച്ചു കിട്ടിയപ്പോള്‍ ഒരു തണുത്ത തറയില്‍ കിടക്കുകയായിരുന്നു, വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയിരുന്നു, എന്റെ മുന്നില്‍ ഏഴ് ആയുധധാരികളായ ഹമാസ് പോരാളികള്‍ നില്‍ക്കുന്നുണ്ടായിരുന്നു. എനിക്ക് വേദനയുണ്ടായിരുന്നു, എന്തിനാണ് എന്നെ അവിടെ കൊണ്ടുവന്നതെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ആർത്തവസമയമാണെന്ന് ഞാൻ അവരോട് പറഞ്ഞു, അതോടെ അവർ ചിരിക്കാൻ തുടങ്ങി. ആർത്തവം കാരണം ആ ദിവസങ്ങളില്‍ ഹമാസ് ഭീകരർ ഒന്നും ചെയ്തില്ല, പക്ഷേ നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനം നേരിടേണ്ടിവന്നു.' - ഇലാന പറഞ്ഞു


കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം തന്റെ സ്ഥലം മാറ്റി. അവിടെ വെച്ച്‌ ഹമാസ് ഭീകരരില്‍ ഒരാള്‍ താൻ ഇനി ഹമാസ് പോരാളികളെ വിവാഹം കഴിക്കുമെന്നും ഇനി നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി കുട്ടികളെ പ്രസവിക്കും എന്നും പറഞ്ഞു. "ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേലും ഹമാസും തമ്മില്‍ ഒരു കരാർ ഉണ്ടായപ്പോള്‍, ഒരു ഹമാസ് പോരാളി എന്റെ അടുത്ത് വന്ന് പറഞ്ഞു, നിങ്ങളുടെ പേര് കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഞങ്ങള്‍ നിങ്ങളെ പോകാൻ അനുവദിക്കില്ലെന്ന്.

എന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അയാള്‍ പറഞ്ഞു. ഇതിനുശേഷം അയാള്‍ എന്റെ കൈയില്‍ നിന്ന് ബ്രേസ്ലെറ്റ് ഊരിമാറ്റി." ഇലാന പറഞ്ഞു.


മെക്സിക്കോയില്‍ നിന്നാണ് ഇലാനയുടെ കുടുംബം ഇസ്രായേലില്‍ എത്തിയത്. 2023 ഒക്ടോബർ 7 നാണ് ഹമാസ് ഇലാന ഗ്രിച്ചോവ്സ്കയെയും ഭർത്താവിനെയും പിടികൂടിയത്. ഇലാനയെ പിന്നീട് വിട്ടയച്ചു. പക്ഷേ അവരുടെ ഭർത്താവിനെ ഇപ്പോഴും ഹമാസ് തടവിലാക്കിയിരിക്കുകയാണ്


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക