Click to learn more 👇

'പുരുഷന്മാരെക്കുറിച്ചും സംസാരിക്കണം, ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല': വിഡിയോ ‌ ചിത്രീകരിച്ചശേഷം യുവാവ് ജീവനൊടുക്കി; ആത്മഹത്യക്ക് മുൻപുള്ള വിഡിയോ പുറത്ത്


 

ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച്‌ വിഡിയോ ചിത്രീകരിച്ചശേഷം യുവാവ് ജീവനൊടുക്കി. മുംബൈയില്‍ ടിസിഎസില്‍ മാനേജരായി ജോലി ചെയ്തിരുന്ന മാനവ് ശർമ (25) ആണ് തൂങ്ങിമരിച്ചത്.


ഉത്തർ‌പ്രദേശിലെ ആഗ്രയിലാണ് സംഭവം. ജീവനൊടുക്കാനായി കഴുത്തില്‍ കുരുക്കിട്ടശേഷമാണ് മാനവ് വിഡിയോ ചിത്രീകരിച്ചത്. ആത്മഹത്യക്ക് മുൻപുള്ള മാനവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. കരഞ്ഞുകൊണ്ടാണ് മാനവ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.


യവായി, ആരെങ്കിലും പുരുഷന്മാരെക്കുറിച്ച്‌ സംസാരിക്കണമെന്നാണ് വിഡിയോയില്‍‌ മാനവ് പറയുന്നത്. പുരുഷന്മാർ വളരെ ഏകാന്തത അനുഭവിക്കുന്നുവെന്നും മാനവ് പറയുന്നു. വിഡിയോയില്‍ മാതാപിതാക്കളോട് മാനവ് ക്ഷമ ചോദിക്കുന്നുണ്ട്. തന്റെ മരണശേഷം തന്റെ മാതാപിതാക്കളെ തൊട്ടുപോകരുതെന്ന് ഭാര്യയോട് മാനവ് പറയുന്നു. താൻ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്.


മരണത്തിനു പിന്നാലെ മാനവ് ശർമയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ മാനവിന്റെ ഭാര്യ നികിത ശർമ നിഷേധിച്ചു. മാനവ് മദ്യാസക്തികൊണ്ട് ബുദ്ധിമുട്ടുന്നയാളായിരുന്നുവെന്നാണ് ഭാര്യ നികിത പറയുന്നത്. ''അദ്ദേഹം അമിതമായി മദ്യപിക്കുമായിരുന്നു. പലതവണ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്. മൂന്നുതവണ ഞാനാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്. മദ്യപിച്ചാല്‍ അദ്ദേഹം എന്നെ ഉപദ്രവിക്കുമായിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ മാതാപിതാക്കളോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാൻ പറഞ്ഞതെല്ലാം അവർ അവഗണിക്കുകയായിരുന്നു. ആളുകള്‍ എന്റെ ഭാഗം കേള്‍ക്കണം.'' - നികിത പറഞ്ഞു.


(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്ബരുകള്‍ – 1056, 0471- 2552056)


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക