Click to learn more 👇

25-ാം ദാമ്ബത്യ ജീവിത ആഘോഷ വേളയില്‍ ഭാര്യയ്‌ക്കൊപ്പം നൃത്തം ചെയ്ത ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം


 

ഉത്തർപ്രദേശിലെ ബറേലിയില്‍ 25-ാം വിവാഹ വാർഷിക ആഘോഷത്തില്‍ ഭാര്യയോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ ഭർത്താവ് കുഴഞ്ഞു വീണ് മരിച്ചു.


ഭാര്യ ഫറയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് ഭർത്താവായ വസീം സർവത്(50) കുഴഞ്ഞു വീണ് മരിച്ചത്.


ഇരുവരും നൃത്തം ചെയ്യുകയും ഒടുവില്‍ വസീം കുഴഞ്ഞു വീഴുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് നിലത്തു വീഴുന്ന വസീമിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി അറിയിച്ചു.


വസീം ഷൂ വ്യാപാരിയും അദ്ദേഹത്തിന്റെ ഭാര്യ ഫറ സ്കൂള്‍ അധ്യാപികയുമാണ്. ഇരുവർക്കും രണ്ട് ആണ്‍മക്കളാണുള്ളത്. വൈകുന്നേരം ഒരുമിച്ച്‌ കേക്ക് മുറിക്കാൻ ദമ്ബതികള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അവർക്ക് ഒരിക്കലും അതിന് അവസരം ലഭിച്ചില്ല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക