പെട്രോള്‍ പമ്ബില്‍ ശുചുമുറിയുടെ താക്കോല്‍ നല്‍കാത്തതിന് പമ്ബ് ഉടമക്ക് ഉപഭോക്തൃ തർക്കപരിഹാര കോടതി 1,65,000 രൂപ പിഴ വിധിച്ചത് കഴിഞ്ഞ ദിവസമാണ്.
ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലായിരുന്നു നടപടി.
കോഴിക്കോട് പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്ബ് ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെയാണ് കമ്മീഷൻ ഉത്തരവിട്ടത്. ഈ സംഭവം പല യാത്രികർക്കും പുതിയൊരു അറിവിലേക്കായിരിക്കും വെളിച്ചം വീശുന്നത്. ഇന്ത്യയില്‍, പെട്രോള്‍ പമ്ബുകള്‍ ശരിയായ ടോയ്‌ലറ്റ് സൗകര്യങ്ങളും മറ്റ് നിർബന്ധിത സേവനങ്ങളും നല്‍കാൻ വിസമ്മതിച്ചാല്‍, ലൈസൻസ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും എന്ന കാര്യം പല യാത്രികർക്കും അറിയാൻ ഇടയില്ല. പെട്രോളിയം ആൻഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോർഡും (PNGRB) മറ്റ് പ്രാദേശിക ഭരണകൂടങ്ങളും ഇന്ധന സ്റ്റേഷനുകള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നുണ്ട്.
അതില്‍ ശുചിത്വം പാലിക്കുന്നത് ഉള്‍പ്പെടെ അവശ്യ സൗകര്യങ്ങള്‍ നല്‍കുന്നതും ഉള്‍പ്പെടുന്നു. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നോക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് ലൈസൻസ് നല്‍കുന്നത്. പക്ഷേ ഈ നിയമങ്ങളെക്കുറിച്ച് നമ്മളില്‍ താരതമ്യേന ചുരുക്കം പേർ മാത്രമേ അറിയൂ എന്നതാണ് ദൗർഭാഗ്യകരമായ യാഥാർത്ഥ്യം. എന്നാല്‍ പെട്രോള്‍ പമ്ബുകളില്‍ ടോയിലറ്റ് സേവനം മാത്രമല്ല സൌജന്യമായി നല്‍കേണ്ടത്. മറ്റുചില സേവനങ്ങള്‍ കൂടിയുണ്ട്. നമ്മുടെ രാജ്യത്തെ എല്ലാ പെട്രോള്‍ സ്റ്റേഷനുകളിലും ലഭ്യമായ ചില സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം.
ശരിയായ ടോയ്‌ലറ്റ് സൗകര്യങ്ങള്‍
യാത്ര ചെയ്യുമ്ബോള്‍ ബാത്ത്റൂം ഉപയോഗിക്കണമെങ്കില്‍ പെട്രോള്‍ പമ്ബില്‍ പോയി ടോയ്‌ലറ്റ് ഉപയോഗിക്കുക. ഒരു വ്യക്തിയുടെ അടിസ്ഥാന ആവശ്യകത ആണിത്. ഈ ആവശ്യം ഒരു പെട്രോള്‍ പമ്ബ് ഉടമയ്ക്ക് നിരസിക്കാൻ കഴിയില്ല. ശുചിമുറിയും വിശ്രമമുറിയും ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്നില്ലെങ്കില്‍ അഥവാ വൃത്തിഹീനമായ ശൗചാലയം ആണെങ്കില്‍ നിങ്ങള്‍ക്ക് അധികൃതർക്ക് പരാതി നല്‍കാം.
ഫില്‍ട്ടർ ചെയ്തതും ശുദ്ധവുമായ കുടിവെള്ളം
നീണ്ട കാർ യാത്രകളില്‍, ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പെട്രോള്‍ പമ്ബുകളില്‍ നിന്നും സൗജന്യമായി ശുദ്ധമായ കുടിവെള്ളം നിങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അവകാശം ഉണ്ട്. പെട്രോള്‍ പമ്ബ് നിയമപ്രകാരം വെള്ളം നല്‍കണം.
ടയറുകളില്‍ സൗജന്യ വായു
റോഡുകളില്‍ വാഹനങ്ങള്‍ കുതിക്കണമെങ്കില്‍ അവയുടെ ടയറുകളില്‍ വായു ഉണ്ടായിരിക്കണം. ടയറുകളിലെ വായു മർദ്ദം കുറയുന്നത് ഡ്രൈവിംഗിന് ഉള്‍പ്പെടെ വെല്ലുവിളിയാകും. അത്തരമൊരു സാഹചര്യത്തില്‍ പുറത്തുപോകുമ്ബോഴെല്ലാം വാഹനത്തിൻ്റെ ടയറുകളിലെ വായു ഒരു ടയർ ഷോപ്പില്‍ പരിശോധിക്കേണ്ടിവരും. പക്ഷേ ഈ സേവനത്തിന് ഞങ്ങള്‍ ഫീസ് നല്‍കണം. എന്നാല്‍ പെട്രോള്‍ പമ്ബില്‍ നിങ്ങള്‍ക്ക് ഈ സേവനം സൗജന്യമായി ലഭിക്കും.
അഗ്നി സുരക്ഷാ ഉപകരണം
പെട്രോള്‍ പമ്ബിന് സമീപം നിങ്ങള്‍ തീപിടിത്തം പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍, അത് കെടുത്താൻ നിങ്ങള്‍ക്ക് അഗ്നി സുരക്ഷാ ഉപകരണങ്ങളും ഒരു ബക്കറ്റ് മണലും ഉപയോഗിക്കാം. അതിലൂടെ തീ നിയന്ത്രണ വിധേയമാക്കാം. എവിടെയും ഉപയോഗിക്കാവുന്ന സൗജന്യ അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ പെട്രോള്‍ പമ്ബുകളില്‍ ലഭ്യമാണ്.
ഫസ്റ്റ് എയിഡ് ബോക്സ്
വഴിയില്‍ അപകടങ്ങള്‍ സംഭവിക്കുകയും നിങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്താല്‍, നിങ്ങള്‍ക്ക് ഒരു പെട്രോള്‍ സ്റ്റേഷനില്‍ പ്രഥാമിക ചികിത്സയ്‌ക്കും സൗജന്യ ഡ്രെസിഗിനും നിർത്താം. ഒരു പ്രഥമശുശ്രൂഷ കിറ്റ് പെട്രോള്‍ പമ്ബ് ഉടമ എപ്പോഴും കരുതിയിരിക്കണം. പ്രാഥമിക ചികിത്സ പെട്രോള്‍ പമ്ബില്‍ സൗജന്യമായി ലഭിക്കും.
മറ്റ് സേവനങ്ങള്‍
ഒരു അമ്മയ്ക്ക് മുലപ്പാല്‍ കുടിക്കുന്ന ഒരു കുഞ്ഞുണ്ടെങ്കില്‍, കുഞ്ഞിന് മുലയൂട്ടാൻ ആവശ്യമായ ഫീഡിംഗ് റൂം ഇന്ധന സ്റ്റേഷനില്‍ ഉണ്ടായിരിക്കണം. ഒരു പെട്രോള്‍ സ്റ്റേഷൻ്റെ ഉടമസ്ഥൻ അത്തരം സേവനങ്ങള്‍ നല്‍കാൻ വിസമ്മതിക്കുന്നു എങ്കില്‍ പ്രാദേശിക അധികാരികള്‍ക്കോ ജില്ലാ കളക്ടർക്കോ പരാതി ഫയല്‍ ചെയ്യാൻ നിങ്ങള്‍ക്ക് അവകാശമുണ്ട്. അധികൃതർക്ക് പെട്രോള്‍ പമ്ബിൻ്റെ ഉടമസ്ഥന് പിഴ ചുമത്താനും പെട്രോള്‍ പമ്ബിന്‍റെ ലൈസൻസ് റദ്ദാക്കാനും സാധിക്കും. ഉപഭോക്താവിന് സൗകര്യമൊരുക്കുന്നതിനായി, സ്റ്റേഷൻ മാനേജരുടെയും ജീവനക്കാരുടെയും കോണ്‍ടാക്റ്റ് നമ്ബറുകള്‍ ഒരു ചുമരില്‍ പ്രദർശിപ്പിക്കണം എന്നതും നിർബനധമാണ്.
പെട്രോള്‍ പമ്ബിലെ ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നത് യാത്രികരുടെ അവകാശമാണ്. ഈ വ്യവസ്ഥകള്‍ സമ്മതിച്ചതിനു ശേഷം മാത്രമാണ് ഓരോ ഇന്ധന പമ്ബിനും ലൈസൻസ് അനുവദിക്കുന്നത്. പൗരന്മാർക്ക് ഈ സേവനങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ പെട്രോള്‍ പമ്ബ് ഉടമകളുടെ ലൈസൻസ് റദ്ദ് ചെയ്യപ്പെടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് പെട്രോള്‍ പമ്ബില്‍ നിങ്ങള്‍ക്ക് തികച്ചും സൗജന്യമായി ലഭിക്കുന്ന ഈ സേവനങ്ങള്‍ തീർച്ചയായും ഉപയോഗിക്കുക.