Click to learn more 👇

മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി അധ്യാപികയെ ചെരിപ്പൂരി തല്ലി വിദ്യാര്‍ഥിനി; വീഡിയോ കാണാം


 

ആന്ധ്ര പ്രദേശില്‍ അധ്യാപികയെ ചെരിപ്പൂരി തല്ലി വിദ്യാർഥിനി. വിജയനഗരത്തിലെ രഘു എൻജിനീയറിങ് കോളെജിലാണ് സംഭവം

അധ്യാപിക വിദ്യാർഥിനിയുടെ കൈയില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെ വിദ്യാർഥിനി പ്രകോപിതയാവുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.


വിദ്യാർഥിനി അധ്യാപികയുമായി തർക്കിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. തുടർന്ന് രോഷാകുലയായ വിദ്യാർഥിനി ചെരിപ്പുകള്‍ ഊരിമാറ്റി "എന്‍റെ ഫോണ്‍ തിരികെ തരുമോ അതോ ചെരിപ്പ് കൊണ്ട് അടിക്കണോ?" എന്ന് അധ്യാപികയോട് ചോദിക്കുകയാണ്.

തുടർന്ന് ഫോണ്‍ തിരികെ ലഭിക്കാതിരുന്നതോടെ ചെരിപ്പൂരി അടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള തർക്കം അടിയില്‍ അവസാനിക്കുകയായിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്നവർ അധ്യാപികയെയും വിദ്യാർഥിനിയെയും പിടിച്ചുമാറ്റി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക