Click to learn more 👇

'പപ്പാ.. പപ്പാ..'; മനുഷ്യനെപോലെ സംസാരിക്കുന്ന കാക്ക, അമ്ബരപ്പിക്കുന്ന വൈറല്‍ വീഡിയോ വാർത്തയോടൊപ്പം


 

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഒരു കാക്ക മനുഷ്യനെപ്പോലെ സംസാരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം, എക്‌സ്, ലിങ്ക്ഡ്‌ഇന്‍ തുടങ്ങിയ വ്യത്യസ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ വീഡിയോ വൈറലാണ്. വിവിധ മാധ്യമങ്ങളും ഇക്കാര്യം റിപ്പോട്ട് ചെയ്തിട്ടുണ്ട്.


വീഡിയോ ക്ലിപ്പില്‍ ഒരു കാക്ക പപ്പാ…പപ്പാ…പപ്പാ എന്ന് ആവര്‍ത്തിച്ച്‌ പറയുന്നത് കേള്‍ക്കാം. പാല്‍ഘറിലെ വാഡ താലൂക്കിലെ ഒരു പ്രദേശത്ത് തനൂജ മുക്‌നെ എന്ന സ്ത്രീ മൂന്ന് വര്‍ഷങ്ങളായി പരിപാലിച്ച്‌ പോരുന്ന ഒരു കാക്കയാണിതെന്നാണ് റിപ്പോർട്ട്. ഈ കാക്ക ബാബ, മമ്മി എന്നീ വാക്കുകള്‍ കൂടി പറയാറുണ്ടെത്രേ.

മൂന്ന് വര്‍ഷം മുന്‍പ് തന്റെ പൂന്തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കാക്കയെ തനുജ പരിപാലിക്കുകയും ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരികയുമായിരുന്നു. 


ഇപ്പോള്‍ സംസാരിക്കുന്ന കാക്ക നാട്ടുകാര്‍ക്കെല്ലാം കൗതുകകരമായ വിഷയമായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് വൈറലായ വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക