Click to learn more 👇

വാട്‌സാപ്പ് വഴിയുള്ള പുതിയ തട്ടിപ്പ്; ഒരിക്കലും തുറക്കരുത്, വാട്‌സാപ്പിലെ ഈ സെറ്റിംഗ്‌സ് ഉടനടി മാറ്റണം; മുന്നറിയിപ്പുമായി കേരള പൊലീസ്


 

ഇന്ന് നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നത് മെസെഞ്ചര്‍ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് വഴിയാണ്.

ഇപ്പോഴിതാ വാട്‌സാപ്പ് വഴിയുള്ള പുതിയ തട്ടിപ്പിനെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. വാട്ട്സ്‌ആപ്പില്‍ വരുന്ന ഒരു ഫോട്ടോ തുറന്നാല്‍ തന്നെ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പാണ് കേരള പൊലീസ് നല്‍കുന്നത്.


ഒരിക്കലും അജ്ഞാത നമ്ബറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നും വാട്ട്സ്‌ആപ്പ് സെറ്റിങ്‌സില്‍ മീഡിയ ഓട്ടോ-ഡൗണ്‍ലോഡ് ഓഫാക്കണമെന്നുമുള്ള നിര്‍ദേശമാണ് കേരള പൊലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.


കേരള പൊലസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 


വാട്ട്സ്‌ആപ്പില്‍ വരുന്ന ഒരു ഫോട്ടോ തുറന്നാല്‍ തന്നെ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം: അറിയാം തട്ടിപ്പിന്റെ പുതിയ വഴി.


നിങ്ങളുടെ വാട്ട്സ്‌ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാല്‍ അതിനുള്ളില്‍ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങള്‍, പാസ്വേഡുകള്‍, OTP-കള്‍, UPI വിവരങ്ങള്‍ എന്നിവ മനസ്സിലാക്കാനും നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ ഫോണ്‍ നിയന്ത്രിക്കാനും വേണ്ടിയുള്ള മാല്‍വെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്.


സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കുന്നു.

നിങ്ങള്‍ ആ ചിത്രം തുറക്കുമ്ബോള്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി നിങ്ങള്‍ക്ക് ഒരു OTP മുന്നറിയിപ്പ് പോലും ലഭിക്കില്ല.

ഒരിക്കലും അറിയാത്ത നമ്ബറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. നിങ്ങളുടെ വാട്ട്സ്‌ആപ്പ് സെറ്റിങ്‌സില്‍ മീഡിയ ഓട്ടോ-ഡൗണ്‍ലോഡ് ഓഫാക്കുക. നിങ്ങളുടെ ഫോണിന്റെ സോഫ്റ്റ്വെയറും ആന്റിവൈറസും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക.

അഥവാ നിങ്ങള്‍ ഏതെങ്കിലും ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പിനിരയായാല്‍ എത്രയും വേഗം 1930 ല്‍ വിവരം അറിയിക്കുക.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക