പെണ്‍സുഹൃത്തിനെ സ്യൂട്ട്‌കേസിലാക്കി ബോയ്‌സ് ഹോസ്റ്റിലിലെത്തിക്കാൻ ശ്രമം. ഹരിയാനയിലെ സോനിപത്തിലെ ഒപി ജിൻഡാല്‍ സർവകലാശാലയിലാണ് സംഭവം.
സ്യൂട്ട്‌കേസ് ഉരുട്ടിക്കൊണ്ട് വരുന്നതിനിടെ ബമ്ബില്‍ തട്ടിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്യൂട്ട്‌കേസ് പരിശോധിക്കാൻ തീരുമാനിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നിലത്തിരിക്കുന്ന സ്യൂട്ട്‌കേസ് കുറച്ച് സ്‌ത്രീ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് തുറക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതിനുള്ളില്‍ ചുരുണ്ടുകൂടിയിരിക്കുന്ന പെണ്‍കുട്ടി പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹോസ്റ്റലിലുള്ള മറ്റൊരു വിദ്യാർത്ഥിയാണ് വീഡിയോ റെക്കോർഡ് ചെയ്‌തിരിക്കുന്നത്. ഇതേ കോളേജിലെ വിദ്യാർത്ഥിയാണോ അതോ പുറത്തുനിന്നുള്ള കുട്ടിയാണോ സ്യൂട്ട്‌കേസിനുള്ളില്‍ ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല.
സംഭവത്തില്‍ സർവകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല. പെണ്‍കുട്ടിയെ ഹോസ്റ്റലിലെത്തിച്ച വിദ്യാർത്ഥിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. അതേസമയം, നിരവധിപേരാണ് വീഡിയോയ്‌ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്. വളരെ മോശമായിട്ടാണ് പലരും കമന്റ് ചെയ്‌തിട്ടുള്ളത്. വർഷങ്ങള്‍ക്ക് മുമ്ബ് താൻ പഠിച്ചിരുന്ന മെഡിക്കല്‍ കോളേജില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് ഒരു ഡോക്‌ടർ കമന്റിട്ടിരിക്കുന്നത്.
A boy tried sneaking his girlfriend into a boy's hostel in a suitcase.
Gets caught.
Location: OP Jindal University pic.twitter.com/Iyo6UPopfg