തടവുകാര്‍ക്കുവേണ്ടി ഇറ്റലിയില്‍ 'സെക്‌സ് റൂം' തുറന്നു. അമ്ബ്രിയയിലെ ജയിലിലെ ഒരു തടവുകാരന് തന്റെ പങ്കാളിയുമായി സമയം ചെലവിടാന്‍ അനുമതി നല്‍കിയാണ് വെള്ളിയാഴ്ച രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനത്തിന് തുടക്കം കുറിച്ചത്.
തങ്ങളെ സന്ദര്‍ശിക്കാനെത്തുന്ന പങ്കാളികളുമായി അടുത്തിടപഴകുന്നതിന് തടവില്‍ കഴിയുന്നവര്‍ക്ക് അവകാശമുണ്ടെന്നും ഇത് പരിഗണിച്ച് അംഗീകരിക്കാവുന്ന സാഹചര്യമുണ്ടെങ്കില്‍ അനുവദിക്കാവുന്നതാണെന്നുമുള്ള കോണ്‍സ്റ്റിട്യൂഷണല്‍ കോര്‍ട്ടിന്റെ വിധിയെ തുടര്‍ന്നാണ് ചില തടവുപുള്ളികള്‍ക്ക് ഇത്തരത്തിലുള്ള സ്വകാര്യ സന്ദര്‍ശനത്തിന് അനുമതി ലഭിച്ചത്.
പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചകള്‍ നടത്താനുള്ള തടവുകാരുടെ അവകാശം അംഗീകരിച്ച കോടതി വിധിയെ തുടർന്നാണ് ചില തടവുകാർക്ക് പുതിയ സൗകര്യം അനുവദിക്കാൻ തീരുമാനിച്ചത്. തടവുകാർക്ക് പുതിയ സൗകര്യം ഒരുക്കുന്നത് സുഗമമായി നടന്നതില്‍
ഞങ്ങള്‍ സന്തുഷ്ടരാണെന്ന് തടവുകാരുടെ അവകാശങ്ങള്‍ക്കായി പ്രവർത്തിക്കുന്ന ഉംബ്രിയയുടെ ഓംബുഡ്സ്മാൻ പറഞ്ഞു. തടവുകാരുടെയും പങ്കാളികളുടെയും സ്വകാര്യത സംരക്ഷിക്കേണ്ടത് ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ജനുവരിയിലായിരുന്നു ഇത് സംബന്ധിച്ച് ഭരണഘടന കോടതി ഉത്തരവിറക്കിയത്.
തടവുകാർക്ക് അവരുടെ പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്താനുള്ള അവകാശമുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു. നേരത്തെ തടവുകാർ തങ്ങളുടെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുമ്ബോള്‍ ജയില്‍ ഗാർഡ് സമീപത്ത് നിരീക്ഷിക്കാൻ ഉണ്ടാകുമായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ പല ജയിലുകളിലും ഇത്തരം സംവിധാനങ്ങള്‍ നിലവിലുണ്ട്. ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ, നെതർലൻഡ്സ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.
ഇത്തരം കൂടിക്കാഴ്ചകള്‍ രണ്ട് മണിക്കൂർ വരെ അനുവദിക്കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കിടക്ക, ടോയ്ലറ്റ് സൗകര്യമുള്ള മുറികളായിരിക്കണം ഇതിനായി അനുവദിക്കേണ്ടത്. ഇത് വ്യക്തമാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങള്‍ നീതിന്യായ മന്ത്രാലയം കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ചിരുന്നു. മുറിയുടെ വാതില്‍ തുറന്നിട്ടിരിക്കണമെന്ന് മാർഗനിർദ്ദേശങ്ങള്‍ പറയുന്നുണ്ട്. ആവശ്യമെങ്കില്‍ ജയില്‍ ഗാർഡുകള്‍ക്ക് ഇടപെടാൻ വേണ്ടിയാണിത്. യൂറോപ്പിലെ ഏറ്റവും മോശം തടവുകാർ താമസിക്കുന്ന ജയിലുകളുള്ള രാജ്യമാണ് ഇറ്റലിയുടേത്.