Click to learn more 👇

ഭാര്യക്ക് അവിഹിതമുണ്ടെന്ന് സംശയം; ചുറ്റികയ്‌ക്കടിച്ച്‌ കൊന്ന് ഭര്‍ത്താവ്; പൊലീസിനെ വിളിച്ച്‌ മകൻ


 

അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച്‌ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്നു. നോയിഡയിലാണ് ദാരുണമായ സംഭവം.

55-കാരനായ നൂറുള്ള ഹൈദറാണ് ഭാര്യയായ അസ്മ ഖാനെ (42) ചുറ്റിക ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ കൊന്നത്. നൂറുള്ള ഹൈദർ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. 


നോയിഡയിലെ സെക്ടറല്‍ 15-ല്‍ വെള്ളിയാഴ്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അസ്മ ഖാൻ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്വെയർ എൻജിനിയറായി ജോലി നോക്കുകയായിരുന്നു. ബിഹാർ സ്വദേശിയായ നൂറുള്ളയും എൻജിനിയറിങ് ബിരുദധാരിയാണെങ്കിലും നിലവില്‍ തൊഴില്‍രഹിതനാണ്. 2005-ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഒരു മകനും മകളുമാണ് ഇരുവർക്കുമുള്ളത്. കുറ്റകൃത്യം നടന്നയുടൻ ദമ്ബതിമാരുടെ എൻജിനിയറിങ് വിദ്യാർഥിയായ മകനാണ് പോലീസിനെ വിവരമറിയിച്ചത്. 


ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫോറൻസിക് വിദ്ഗധരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി. തുടർന്ന് നൂറുള്ള ഹൈദറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക