അതിരുവിട്ട സ്‌നേഹപ്രകടനം നടത്തുന്ന കമിതാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലിഫ്റ്റിനുള്ളില്‍വച്ച് ചുംബിക്കുന്ന കമിതാക്കളാണ് വീഡിയോയില്‍ ഉള്ളത്. 'ജോക്കർ ഒഫ് ഇന്ത്യ' എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലിഫ്റ്റിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൗമാരക്കാരനായ യുവാവും രണ്ട് പെണ്‍കുട്ടികളും ലിഫ്റ്റില്‍ കയറുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടർന്ന് ഒരു പെണ്‍കുട്ടിയും യുവാവും പരസ്പരം ചുംബിക്കുകയാണ്. മറ്റേ പെണ്‍കുട്ടി ഇത് നോക്കി നില്‍ക്കുന്നതും കാണാം. തലയ്ക്ക് മുകളില്‍ ക്യാമറയുള്ള കാര്യം ഇവർ അറിഞ്ഞില്ല.
സംഭവം നടന്ന സ്ഥലം വ്യക്തമല്ല. വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നാലെ രൂക്ഷവിമർശനമാണ് ഉയരുന്നത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രായത്തില്‍, ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നത് ശുദ്ധ തെമ്മാടിത്തരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
वाह!! सुनहरे भविष्य की और बढ़ते युवा👏👏 pic.twitter.com/LFk1voJGon