Click to learn more 👇

ഇക്കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യരുത്; ചിലപ്പോള്‍ നിങ്ങള്‍ ജയിലിലടയ്ക്കപ്പെടാം


 

നമുക്ക് എന്തെങ്കിലും കാര്യത്തില്‍ സംശയം വന്നാല്‍ അല്ലെങ്കില്‍ എന്തെങ്കിലും കാര്യം അറിയണമെങ്കില്‍ ഗൂഗിളില്‍ സെർച്ച്‌ ചെയ്യുന്നത് സാധാരണമാണ് അല്ലെ?

ഗൂഗിളിലൂടെ നിങ്ങള്‍ക്ക് ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാൻ സാധിക്കും. എന്നാല്‍ ചില കാര്യങ്ങളുണ്ട് അത് ഓർമ്മിക്കാതെ പോലും ഗൂഗിളില്‍ സെർച്ച്‌ ചെയ്യരുത്. അങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ വലിയ കുഴപ്പത്തില്‍ ചെന്ന് പെടും എന്നതില്‍ സംശയമില്ല. മാത്രമല്ല ചിലപ്പോള്‍ അക്കാരണം കൊണ്ട് നിങ്ങള്‍ക്ക് ജയില്‍ ശിക്ഷ തന്നെ അനുഭവിക്കേണ്ടിയും വരും.


ബോംബുണ്ടാക്കുന്നതിനെക്കുറിച്ച്‌ ഗൂഗിളിനോട് ചോദിക്കുന്നതാണ് അതില്‍ ആദ്യത്തെ കാര്യം. ബോംബുണ്ടാക്കുന്നത് നിയമവിരുദ്ധം മാത്രമല്ല, ഇക്കാര്യം സുരക്ഷാ ഏജൻസികളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതാണ്. സ്‌ഫോടകവസ്തുക്കളെക്കുറിച്ചോ ആയുധങ്ങളെക്കുറിച്ചോ ഉള്ള ഏതൊരു അന്വേഷണവും നിയമപാലകരുടെ ശ്രദ്ധ പിടിച്ചുപറ്റിയേക്കാം. ഇത് അറസ്റ്റിലാകുന്നതിലോ ജയിലിലാകുന്നതിലോ കലാശിച്ചേക്കാം.


അടുത്തത് പുതിയ സിനിമകളുടെ വ്യജപ്പകർപ്പുകള്‍ ഓണ്‍ലൈനിലൂടെ കാണാൻ ശ്രമിക്കുന്ന നിരവധി പേരുണ്ട്. സിനിമാ പൈറസിയില്‍ ഏർപ്പെടുന്നത് ക്രിമിനല്‍ കുറ്റമാണ്. പൈറസി, പൈറേറ്റഡ് ഉള്ളടക്കം തെരയുന്നതോ ഡൗണ്‍ലോഡ് ചെയ്യുതോ ഉള്‍പ്പെടെയുള്ള പ്രവൃത്തി നിയമനടപടികള്‍ക്ക് കാരണമാകും. പകർപ്പവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയ വ്യക്തികള്‍ക്ക് കനത്ത പിഴയും തടവും നേരിടേണ്ടി വരും.


ഹാക്കിംഗ് ട്യൂട്ടോറിയലുകളോ മറ്റും തെരയുന്നതും നിയമവിരുദ്ധമാണ്. ഹാക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉപയോഗിക്കുന്നതും ഷെയർ ചെയ്യാൻ ശ്രമിക്കുന്നതും നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാം. വിവരങ്ങള്‍ പലപ്പോഴും ഒരു ക്ലിക്ക് അകലെയാണ്. പക്ഷേ എല്ലാ വിവരങ്ങളും നിരുപദ്രവകരമല്ലെന്ന് ഓർമ്മിക്കേണ്ടത് അത്യാവശ്യമാണ്. എങ്ങനെ ഹാക്കിംഗ് ചെയ്യാമെന്നും ഹാക്കിംഗ് സോഫ്റ്റ്‌വെയറുകള്‍ ഏതൊക്കെയെന്നും സെര്‍ച്ച്‌ ചെയ്യുന്നതും നിങ്ങളെ അപകടത്തിലാക്കും.


അത്തരം വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്. അതുപോലെ ഗര്‍ഭഛിദ്രം, ചൈല്‍ഡ് പോണോഗ്രഫി പോലുളള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സെര്‍ച്ച്‌ ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം ഉളളടക്കമുളള കണ്ടന്റുകള്‍ കാണുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല കണ്ടെത്തിയാല്‍ വിചാരണയുള്‍പ്പെടെ നേരിടേണ്ടിവരും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക