ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് വിദേശവനിതയെ കാറില്‍ കയറ്റി കൂട്ടബലാത്സംഗം ചെയ്തു. ഹൈദരാബാദില്‍ ജർമൻ വനിതയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
ഇന്നലെ രാത്രി മീർപേട്ടില്‍ വച്ചാണ് സംഭവം നടന്നത്.
ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പഹാഡി ഷരീഫിന് സമീപത്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത്.
മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് അതിജീവിത മൊഴി നല്‍കി. ഹൈദരാബാദ് പൊലീസ് കേസെടുത്തു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.