ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ സ്റ്റാർ. ശരത്, ഷാൻ റഹ്മാൻ, അനുരാധ ശ്രീറാം എന്നിവരാണ് സൂപ്പർ സ്റ്റാറിലെ വിധി കർത്താക്കള്‍.
പാർവതി ബാബുവാണ് ആങ്കർ. ഇപ്പോള്‍ ഏപ്രില്‍ ഒന്നിന് സംപ്രേക്ഷണം ചെയ്ത എപ്പിസോഡാണ് വൈറല്‍ ആയിരിക്കുന്നത്.
ഈ ഏപ്രില്‍ ഫൂള്‍ പാർവ്വതി ജീവിതത്തില്‍ മറക്കില്ല, അമ്മാതിരി പണിയല്ലേ ശരത്തേട്ടൻ കൊടുത്തത് എന്ന ക്യാപ്ഷൻ നല്‍കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എപ്പിസോഡിന്റെ തുടക്കത്തില്‍ പാർവതി മൂന്ന് പേരോടും എന്താണ് ഈ കാള രാഗം എന്നാണ് ആങ്കർ ചോദിക്കുന്നത്. എന്നാല്‍ പതിവ് പോലെ തമാശയില്‍ അല്ല ശരത് മറുപടി പറയുന്നത്. ഇങ്ങനത്തെ ചോദ്യമാണോ, എന്ത് മണ്ടത്തരവും ചോദിക്കാമോ എന്ന് ദേഷ്യത്തോടെ ശരത് ചോദിക്കുന്നു. എന്തിനാ സീരിയസ് ആവുന്നത് എന്ന് പാർവതി ചോദിക്കുന്നുണ്ട്. ശരത് വീണ്ടും ദേഷ്യപ്പെട്ടപ്പോള്‍ പാർവതി കരയുന്നുണ്ട്. ഇതോടെയാണ് പ്രാങ്കാണ് എന്ന് ശരതും അനുരാധയും ഷാൻ റഹ്മാനും പറയുന്നത്.
എടാ ഏപ്രില്‍ ഒന്നാടാ എന്ന് പറഞ്ഞ് ശരത് ആശ്വസിപ്പിക്കുന്നു, എനിക്ക് കരച്ചില്‍ നിർത്താൻ പറ്റുന്നില്ല, എന്നെ എന്തിനാ ഇത്ര ചീത്ത പറഞ്ഞത് എന്നാണ് പാർവതി ചോദിക്കുന്നത്. സോറി ഡാർസിംഗ് അവര് പറഞ്ഞിട്ട് ചെയ്താണ് എന്നാണ് പാർവതി പറയുന്നത്. ഒരുപാട്
കമന്റുകള്‍ ഈ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.
എത്രത്തോളം സ്നേഹം ഇവരുടെ എല്ലാbരുടെയും മനസ്സില്‍ പാറുവിനോട് ഉണ്ടെന്ന് മനസിലായില്ലേ, സ്വന്തം മക്കളുടെ സ്ഥാനം അതാണ് മോളെ ഇവർ നിനക്കയി നല്‍കിയത് . അതുകൊണ്ട് തന്നെയാണ് മോള്‍ക്കും ഇത്രയും സങ്കടം വന്നതും ബി ഹാപ്പി. എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള കുട്ടി ആണ് നല്ല അവതാരക .എപ്പിസോഡ് കണ്ടോണ്ടിരിക്കാൻ തന്നെ ഒരു വൈബ് ആണ് . സത്യം പറഞ്ഞാല്‍ പാർവതി കരയുന്നെ കണ്ടപ്പോള്‍ എനിക്കും ചെറിയ ഒരു വിഷമം ഉണ്ടായി .
പ്രാങ്ക് ആണെന്ന് നേരത്തെ മനസ്സിലായി കൊച്ചു കുഞ്ഞുങ്ങളെ പോലെ എന്തെക്കെയോ പറഞ്ഞു കരയുന്നു. കുഞ്ഞുങ്ങളെ മനസ്സ് ആണ് പാവം എന്തായാലും ഈ ഏപ്രില്‍ പാറു മറക്കില്ല എല്ലാ ഐശ്വര്യം ഉണ്ടാവട്ടെ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ . ഞാനിപ്പോഴാ കണ്ടത് പാറൂ നീ സൂപ്പറാ കരയുന്നത് കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു പോയി. പാറുകുട്ടി സങ്കടമായിപ്പോയി അല്ലേ സാരൂല ഓക്കേ, എന്നിങ്ങനെ പോകുന്നു കമന്റ്