Click to learn more 👇

'ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി'; മൊഴി നല്‍കി ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി; വീഡിയോ


 

പ്രമുഖ ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നല്‍കി കഞ്ചാവുമായി പിടിയിലായ യുവതി.


ആലപ്പുഴയില്‍ മാരകലഹരിയായ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ളീന സുല്‍ത്താന എന്ന യുവതിയാണ് നടന്മാർക്കും ലഹരി നല്‍കിയെന്ന് നിർണായക മൊഴി എക്‌സൈസിന് നല്‍കിയത്.


ഇവരുമായി യുവതിയ്‌ക്ക് ബന്ധമുണ്ടെന്ന ഡിജിറ്റല്‍ തെളിവും എക്‌സൈസിന് കിട്ടിയിട്ടുണ്ട്. സിനിമ മേഖലയിലെ ഉന്നതരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിദേശത്ത്നിന്നും എത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയില്‍ യുവതി വിതരണം ചെയ്‌തിരുന്നു എന്നാണ് സൂചന. ചെന്നൈ സ്വദേശിനിയായ തസ്ളീന സുല്‍ത്താന ആലപ്പുഴയില്‍ വിതരണക്കാർക്ക് നല്‍കാൻ കഞ്ചാവുമായെത്തിയപ്പോഴാണ് പിടിയിലായത്.

ഇവരില്‍ നിന്ന് രണ്ട് കോടിരൂപ വിലവരുന്ന ഹൈബ്രി‌ഡ് കഞ്ചാവാണ് പിടിച്ചത്. എക്‌സൈസ് ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴ നർകോട്ടിക്‌സ് സി ഐ മഹേഷും സംഘവുമാണ് ഇവരെ പിടികൂടിയത്. ക്രിസ്‌റ്റീന എന്നും വിളിപ്പേരുള്ള തസ്ളീന തായ്‌ലാൻഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത്. എംഡിഎംഎയെക്കാള്‍ ലഹരിയേറിയതാണ് ഹൈബ്രിഡ് കഞ്ചാവ്.


മുൻപ് പെണ്‍കുട്ടിയെ ലഹരി നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് തസ്ളീന.ഇവർ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്നും വിവരമുണ്ട്. ആലപ്പുഴയില്‍ മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനാണ് ഇവർ എത്തിയത്.




ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക